Skip to content

ഇത്തരത്തിലൊരു പ്രകടനം സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല ; ദീപക് ചഹാർ

അവിസ്മരണീയ പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ താരം ദീപക് ചഹാർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 3.2 ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി ഹാട്രിക് അടക്കം ആറ് വിക്കറ്റുകൾ താരം വീഴ്ത്തിയി. ചഹാറിന്റെ മികവിൽ മത്സരത്തിൽ 30 റൺസിന്റെ വിജയം നേടിയ ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കുകയും ചെയ്തു..

” ഇത്തരത്തിലൊരു പ്രകടനം പുറത്തെടുക്കാനാകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല. കുട്ടിക്കാലം മുതൽ ഞാൻ നന്നായി പരിശ്രമിച്ചിരുന്നു. ആ ശ്രമങ്ങളെല്ലാം ഇപ്പോൾ വിജയം കണ്ടിരിക്കുന്നു . നിർണായക ഓവറുകൾ രോഹിത് എനിക്ക് തരാൻ പദ്ധതിയിട്ടിരുന്നു. എല്ലായ്പ്പോഴും ഞാൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത് അടുത്ത പന്തിലാണ്. എന്റെ സ്പെൽ അവസാനിക്കുന്നത് വരെ ഞാനത് തുടരും ” മത്സരശേഷം ചഹാർ പറഞ്ഞു.

അന്താരാഷ്ട്ര ടി20യിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ദീപക് ചഹാർ. അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോർഡും മത്സരത്തോടെ ചഹാർ സ്വന്തമാക്കി.