Skip to content

അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി ചഹാറിന്റെ പേരിൽ ; തകർത്തത് മുൻ ശ്രീലങ്കൻ താരത്തിന്റെ റെക്കോർഡ്

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ബൗളർ ദീപക് ചഹാർ. മത്സരത്തിൽ ഹാട്രിക് അടക്കം 3.2 ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയ താരം അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോർഡ് സ്വന്തമാക്കി.

2012 ൽ സിംബാബ്‌വെയ്ക്കെതിരെ എട്ട് റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയ മുൻ ശ്രീലങ്കൻ സ്പിന്നർ അജന്ത മെൻഡിസിന്റെ റെക്കോർഡാണ് ചഹാർ തകർത്തത്. മത്സരത്തിലെ ഹാട്രിക്കോടെ അന്താരാഷ്ട്ര ടി20യിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടവും ചഹാർ സ്വന്തമാക്കി.

അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങൾ

ദീപക് ചഹാർ – 6/7 v ബംഗ്ലാദേശ്

അജന്ത മെൻഡിസ് – 6/8 v സിംബാബ്‌വെ

അജന്ത മെൻഡിസ് – 6/16 v ഓസ്‌ട്രേലിയ

യുസ്വേന്ദ്ര ചഹാൽ – 6/25 v ഇംഗ്ലണ്ട്