Skip to content

കിങ് കോഹ്ലിക്ക് ഇന്ന് 31 ആം ജന്മദിനം ; വിരാട് കോഹ്ലിയുടെ 31 അവിസ്മരണീയ നേട്ടങ്ങൾ കാണാം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഇന്ന് 31 ആം ജന്മദിനം. അരങ്ങേറ്റം മുതൽ റെക്കോർഡുകളുടെ കളിത്തോഴനായിരുന്ന കോഹ്ലി ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർത്ത റെക്കോർഡുകൾ എണ്ണിയാലൊതുങ്ങില്ല. 31 ആം ജന്മദിനത്തിൽ വിരാട് കോഹ്ലി നേടിയ 31 അവിസ്മരണീയ നേട്ടങ്ങൾ കാണാം.

1. 2008 ൽ അണ്ടർ 19 ലോകകപ്പ് കിരീടം

2. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ദശാബ്ദത്തിൽ 20,000 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ. കഴിഞ്ഞ വെസ്റ്റിൻഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെയാണ് ഈ റെക്കോർഡ് കിങ് കോഹ്ലി സ്വന്തമാക്കിയത്.

3. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് നേടിയ ബാറ്റ്സ്മാൻ. 205 ഇന്നിങ്സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ കോഹ്ലി 259 ഇന്നിങ്സിൽ നിന്നും 10,000 റൺസ് നേടിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡാണ് തകർത്തത്.

4. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും വേഗത്തിൽ 1000 ഏകദിന റൺസ് നേടിയ ബാറ്റ്സ്മാൻ. തകർത്തത് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംലയുടെ റെക്കോർഡ്.

5. ഒരു വർഷത്തിൽ ഐസിസിയുടെ എല്ലാ വ്യക്തിഗത അവാർഡും നേടിയ ആദ്യ താരം. 2018 ൽ സർ ഗാർഫീൽഡ് ട്രോഫിയും ഐസിസി ടെസ്റ്റ്, ഏകദിന പ്ലേയർ ഓഫ് ദി അവാർഡും കോഹ്ലി സ്വന്തമാക്കി.

6. ക്യാപ്റ്റനായി ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ. 2017 ൽ 1460 റൺസ് നേടിയാണ് 2007 ൽ 1424 റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡ് കോഹ്ലി തകർത്തത്.

7. 2019 ഏകദിന ലോകകപ്പ് കിരീടം നേടാൻ സാധിച്ചില്ലയെങ്കിലും ഏകദിന ലോകകപ്പിൽ തുടർച്ചയായ അഞ്ച് മത്സരത്തിൽ ഫിഫ്റ്റി നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് കിങ് കോഹ്ലി സ്വന്തമാക്കി .

8. അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ആയിരത്തിലധികം റൺസ് നേടിയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ. 2016 ൽ 1215 റൺസ് നേടിയ കോഹ്ലി 2017 ൽ 1059 റൺസും 2018 ൽ 1322 റൺസും നേടി.

9. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാൻ.

10. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ. 2016 ഐ പി എല്ലിൽ നേടിയത് 973 റൺസ്.

11. ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 3000 റൺസ് നേടിയ ക്യാപ്റ്റൻ.

12. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാൻ . ( 2017 ൽ 11 സെഞ്ചുറി )

13. വെസ്റ്റിൻഡീസിനെതിരെ അവരുടെ നാട്ടിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ക്യാപ്റ്റൻ (120).

14. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 4000 റൺസ് നേടിയ ക്യാപ്റ്റൻ.

15. ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി നേടിയ ബാറ്റ്സ്മാൻ.

16. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 30 സെഞ്ചുറിയും 35 സെഞ്ചുറിയും നേടിയ ബാറ്റ്സ്മാൻ. രണ്ട് തവണയും തകർത്തത് സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ്.

17. അന്താരാഷ്ട്ര ട്വന്റി20യിൽ ചേസിങിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ.

18. ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി മൂന്ന് സെഞ്ചുറി നേടിയ ആദ്യ ക്യാപ്റ്റൻ.

19. പാകിസ്ഥാനെതിരെ ലോകകപ്പിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ.

20. ലോകകപ്പ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ.

21. ഒരു ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ. 2018 ൽ സൗത്താഫ്രിയ്ക്കക്കെതിരെ ആറ് മത്സരത്തിൽ നിന്നും 558 റൺസ് നേടിയാണ് ഈ റെക്കോർഡ് കോഹ്ലി സ്വന്തമാക്കിയത്.

22. ഒരു ഏകദിന പരമ്പരയിൽ 500 റൺസ് നേടിയ ആദ്യ ബാറ്റ്സ്മാൻ.

23. ഐ പി എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാൻ ( 2016 ൽ ബാംഗ്ലൂരിന് വേണ്ടി നേടിയത് ആറ് സെഞ്ചുറി )

24. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 150+ സ്കോർ നേടിയ ക്യാപ്റ്റൻ. ഒമ്പത് തവണ ക്യാപ്റ്റനായി 150+ സ്കോർ ചെയ്ത കോഹ്ലി സാക്ഷാൽ ഡോൺ ബ്രാഡ്മാനെയാണ് മറികടന്നത്.

25. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറി നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻ. ഏഴ് തവണ ടെസ്റ്റ് ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടിയ കോഹ്ലി പിന്നിലാക്കിയത് സച്ചിൻ ടെണ്ടുൽക്കറിനെയും സെവാഗിനെയും.

26. അന്താരാഷ്ട്ര ക്രിക്കറ്റിൽ 50 ന് മുകളിൽ ശരാശരിയിൽ 15000 ൽ കൂടുതൽ റൺസ് നേടിയ ഒരേയൊരു ബാറ്റ്സ്മാൻ.

27. രണ്ട് വ്യത്യസ്ത ടീമുകൾക്കെതിരെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ സെഞ്ചുറി നേടിയ ഒരേയൊരു ബാറ്റ്സ്മാൻ. ശ്രീലങ്കയ്ക്കും വെസ്റ്റിൻഡീസുനുമെതിരെ.

28. ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ.

29. ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 40 സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ.

30. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ 254*

31. തുടർച്ചയായ നാല് ടെസ്റ്റ് പരമ്പരകളിൽ നാല് ഡബിൾ സെഞ്ചുറി നേടിയ ആദ്യ ബാറ്റ്സ്മാൻ.

മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്യാൻ മറക്കല്ലേ…