Skip to content

റിവ്യൂ പാഴാക്കി , റിഷാബ് പന്തിനെ പരിഹസിച്ച് രോഹിത് ശർമ്മ – വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റിന്റെ മോശം ദിവസങ്ങളിൽ ഒന്നായിരുന്നു ഇന്നലെ ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരം . ന്യൂഡൽഹിയിൽ നടന്ന മത്സരത്തിൽ മുശ്ഫിഖുർ റഹീമിന്റെ കളി മികവിൽ ബംഗ്ലാദേശ് 7 വിക്കറ്റിനാണ് വിജയിച്ചത് . യുവ താരങ്ങളുടെ മത്സര പരിചയ കുറവാണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചതിന്റെ പ്രധാന കാരണം . ഒപ്പം നിർണായക ക്യാച്ച് വിട്ട് കളഞ്ഞതും റിവ്യൂ എടുക്കുന്നതിലുള്ള പിഴവും മറ്റ് കാരണങ്ങളാണ്.

10 ആം ഓവറിലെ അവസാന പന്തിൽ റിഷാബ് പന്ത് റിവ്യൂ പാഴാക്കിയതിന് പിന്നാലെ രോഹിത് ശർമയുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . ചെറു പുഞ്ചിരിയോടെ റിഷാബ് പന്തിന്റെ അടുത്ത് വരുന്നതും എന്തോ പറയാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം .

https://twitter.com/MSdhoni7788/status/1191030792006205441?s=19