Skip to content

അവർ അനുഷ്‌ക ശർമയ്ക്ക് ചായ കൊടുക്കുന്ന തിരക്കിലായിരുന്നു ; സെലക്ഷൻ ടീം അംഗങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം

എം.എസ്.കെ പ്രസാദ് അടങ്ങുന്ന ഇന്ത്യൻ സെലക്ടർമാരെ കണക്കിന് പരിഹസിച്ച് മുൻ ഇന്ത്യൻ താരം ഫറൂഖ് എഞ്ചിനിയർ. ഇക്കഴിഞ്ഞ ലോകക്കപ്പിനിടെ ഉണ്ടായ സംഭവം വിവരിച്ച് കൊണ്ടായിരുന്നു ഫറൂഖ് എഞ്ചിനിയർ രംഗത്തെത്തിയത്. സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ യോഗ്യതയെയും ഫറൂഖ് ചോദ്യം ചെയ്തു .

മിക്കി മൗസ് സെലക്ഷൻ കമ്മിറ്റിയെന്നാണ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയെ ഫറൂഖ് വിശേഷിപ്പിച്ചത് . ലോകകപ്പിനിടയില്‍ സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ ആരാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഇന്ത്യയുടെ ബ്ലെയ്‌സര്‍ ധരിച്ച ഒരാളോട് ഞാന്‍ നിങ്ങള്‍ ആരാണെന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ സെലക്ഷന്‍ കമ്മിറ്റി അംഗമാണെന്ന്. അവരെല്ലാം അനുഷ്‌ക ശര്‍മയ്ക്ക് ചായ സൽക്കരിക്കുകയായിരുന്നു . തിരക്കിലായിരുന്നു.’ ഫാറൂഖ് എഞ്ചിനീയര്‍ പറയുന്നു.
സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അംഗങ്ങളെ എന്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കന്നതെന്നും 10 – 12 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു എന്നതാണോ യോഗ്യതയെന്നും ഫാറൂഖ് എഞ്ചിനീയര്‍ ആരാഞ്ഞു.