Skip to content

മൂന്നാം മത്സരത്തിലും ഫിഫ്റ്റിയുമായി ഡേവിഡ് വാർണർ ; പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. 50 പന്തിൽ പുറത്താകാതെ 57 റൺസ് നേടിയ ഡേവിഡ് വാർണർ തുടർച്ചയായ മൂന്നാം മത്സരത്തിലും ടീമിന്റെ വിജയശില്പിയായി. ഫിഞ്ച് 25 പന്തിൽ 37 റൺസും സ്റ്റീവ് സ്മിത്ത് 9 പന്തിൽ 13 റൺസും നേടി പുറത്തായി. മാക്‌സ്‌വെല്ലിന് പകരക്കാരനായി ടീമിലെത്തിയ മക്ഡർമോട്ടിന് തിളങ്ങാൻ സാധിച്ചില്ല. 5 റൺ നേടി താരം പുറത്തായി. ആഷ്ട്ടൺ ടേണർ 15 പന്തിൽ 22 റൺസ് നേടി പുറത്താകാതെ നിന്നു.

വാർണറാണ് കളിയിലെ താരവും സീരീസിലെ താരവും.