Skip to content

ടി20 പരമ്പരയിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും ; നാല് വർഷങ്ങൾക്ക് ദേശീയ ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ

നാല് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ദേശീയ ടീമിൽ തിരിച്ചെത്തി മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാകും പരമ്പരയിൽ ഇന്ത്യയെ നയിക്കുക. മുംബൈ ഓൾ റൗണ്ടറും ആർ സി ബി താരവുമായ ശിവം ദുബെയും ടീമിലിടം നേടി. പരിക്കേറ്റ ഹർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായാണ് ദുബെയിൽ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് സഞ്ജു സാംസന്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ്. ഈ സീസണിൽ 55.77 ശരാശരിയിൽ 502 റൺസ് കേരളത്തിന് വേണ്ടി നേടിയ സഞ്ജു സാംൺ ഡബിൾ സെഞ്ചുറിയും നേടിയിരുന്നു. വിരാട് കോഹ്ലിയുടെ അഭാവത്തിൽ മൂന്നാം നമ്പർ ബാറ്റ്സ്മാനായിട്ടായിരിക്കും സഞ്ജു സാംസൺ കളിക്കാനിറങ്ങുക.

രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ എൽ രാഹുൽ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (wk), വാഷിംഗ്ടൺ സുന്ദർ, ക്രുനാൽ പാണ്ഡ്യ, യുശ്വേന്ദ്ര ചഹാൽ, രാഹുൽ ചഹാർ, ദീപക് ചഹാർ, ഖലീൽ അഹമദ്, ശിവം ദുബെ, ഷാർഡുൽ താക്കൂർ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 3-0 ന് സ്വന്തമാക്കിയ അതേ ടീമിനെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും ഉൾപ്പെടുത്തി.

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, സാഹ (wk), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ്മ, ഷുബ്മാൻ ഗിൽ, റിഷാബ് പന്ത്