Skip to content

ബംഗ്ലാദേശിനെതിരായ ടി20 സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയേക്കും ; റിപ്പോർട്ട്

അടുത്ത മാസം ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലേക്കുള്ള സ്ക്വാഡിൽ മലയാളി താരം സഞ്ജുവിനെ ഉൾപ്പെടുത്തിയെക്കുമെന്ന് റിപ്പോർട്ട് . അതേസമയം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ജോലിഭാരം പരിഗണിച്ച് കോഹ്‌ലിക്ക് വിശ്രമമം നൽകിയേക്കും .

2018 ഒക്ടോബർ മുതൽ ഫോർമാറ്റുകളിലുടനീളം ഇന്ത്യ കളിച്ച 56 കളികളിൽ 48 ലും കോഹ്‌ലി കളിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഒരു ഇടവേള ആവശ്യമാണോ അതോ കളി തുടരണമോ എന്ന് തീരുമാനിക്കാൻ സെലക്ഷൻ കമ്മിറ്റി കോഹ്‌ലിക്ക് വിട്ടുകൊടുക്കും.

പരിക്കേറ്റ ഓൾ റൗണ്ടർ താരം ഹാർദിക് പാണ്ഡ്യയ്ക്ക് പകരം മുംബൈ താരം ശിവം ദുബൈയെയും സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട് . നവംബർ 3 ന് ആരംഭിക്കുന്ന ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്.