Skip to content

പൂനെ ടെസ്റ്റിലും ഇന്ത്യയ്ക്ക് വിജയം ; പരമ്പരയും സ്വന്തമാക്കി കോഹ്ലിപ്പട

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം. ഒരു ഇന്നിങ്സിനും 137 റൺസിനും സൗത്താഫ്രിക്കയെ പരാജയപെടുത്തിയ ഇന്ത്യ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 സ്വന്തമാക്കി. നാലാം ദിനം ഫോളോ ഓൺ ചെയ്യപെട്ട് ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 189 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മൂന്ന് വിക്കറ്റ് വീതം നേടിയ ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ചേർന്നാണ് നാലാം സൗത്താഫ്രിക്കയെ ചുരുക്കി കെട്ടിയത്. അശ്വിൻ രണ്ട് വിക്കറ്റും ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്ക 275 റൺസിന് പുറത്തായിരുന്നു. ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും സെഞ്ചുറി നേടിയ മായങ്ക് അഗർവാളിന്റെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്. വിരാട് കോഹ്ലിയാണ് പ്ലേയർ ഓഫ് ദി മാച്ച്.