Skip to content

തുടർച്ചയായ പതിനൊന്നാം ടെസ്റ്റ് പരമ്പര വിജയം ; ഓസ്‌ട്രേലിയയുടെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. പൂനെയിൽ നടന്ന രണ്ടാം മത്സരത്തിൽ ഒരു ഇന്നിങ്സിനും 137 റൺസിനും സൗത്താഫ്രിക്കയെ പരാജയപെടുത്തിയാണ് ഒരു മത്സരം കൂടെ ബാക്കി നിൽക്കെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് കോഹ്ലിപ്പട സ്വന്തമാക്കിയത്. ഇന്ത്യൻ മണ്ണിലെ ഇന്ത്യയുടെ തുടർച്ചയായ പതിനൊന്നാം ടെസ്റ്റ് പരമ്പര വിജയമാണിത്. ഇതോടെ സ്വന്തം നാട്ടിൽ തുടർച്ചയായ ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പരകൾ വിജയിക്കുന്ന ടീമെന്ന ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കി. വിജയിച്ച 11 പരമ്പരകളിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് ഇന്ത്യ പരാജയപെട്ടിട്ടുള്ളത്.

1994 മുതൽ 2001 വരെയും 2004 മുതൽ 2008 വരെയും തുടർച്ചയായ പത്ത് പരമ്പരകൾ വിജയിച്ച ഓസ്‌ട്രേലിയയുടെ റെക്കോർഡാണ് ഇന്ത്യ തകർത്തത്‌.