Skip to content

ഗോവയ്‌ക്കെതിരായ ഡബിൾ സെഞ്ചുറിയോടെ സഞ്ജു സാംസൺ നേടിയ റെക്കോർഡുകൾ

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ നേടിയ സെഞ്ചുറിയോടെ റെക്കോർഡുകൾ തിരുത്തികുറിച്ച് കേരളത്തിന്റെ സ്വന്തം ബാറ്റ്സ്മാൻ സഞ്ജു സാംസൺ. 125 പന്തിൽ നിന്നും ഇരട്ട ശതകം പൂർത്തിയാക്കിയ സഞ്ജു മത്സരത്തിൽ 129 പന്തിൽ 21 ഫോറും 10 സിക്സുമടക്കം 212 റൺസ് നേടി പുറത്താകാതെ നിന്നു. ഇരട്ട സെഞ്ചുറിയോടെ സഞ്ജു നേടിയ റെക്കോർഡുകൾ കാണാം.

125 പന്തിൽ നിന്നാണ് സഞ്ജു ഡബിൾ സെഞ്ചുറി പൂർത്തിയാക്കിയത് ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് സഞ്ജു സ്വന്തം പേരിലാക്കി. വിജയ് ഹസാരെ ഡബിൾ സെഞ്ചുറി നേടിയ കരൺ കൗശാലിന്റെയും സൗത്താഫ്രിക്കയ്ക്ക എയ്ക്കെതിരെ 2013 ൽ ഡബിൾ സെഞ്ചുറി നേടിയ ശിഖാർ ധവാന്റെയും റെക്കോർഡാണ് സഞ്ജു തകർത്തത്. ഇരുവരും 132 പന്തിലാണ് ഡബിൾ സെഞ്ചുറി നേടിയിരുന്നത്.

ലിസ്റ്റ് എ ക്രിക്കറ്റിൽ ഓപ്പണറായി ഇറങ്ങാതെ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനാണ് സഞ്ജു. ഇതിനുമുൻപ് ആറ് ഇന്ത്യൻ ബാറ്റ്സ്മാന്മാരും ഡബിൾ സെഞ്ചുറി നേടിയത് ഓപ്പണിങ് ബാറ്റ്സ്മാന്മാരായി ഇറങ്ങിയാണ്.

മത്സരത്തിൽ 212 റൺസ് നേടി പുറത്താകാതെ നിന്ന സഞ്ജു ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി മാറി.

വിജയ് ഹസാരെ ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും സഞ്ജു സ്വന്തം പേരിൽ കുറിച്ചു.