Skip to content

സാക്ഷാൽ സച്ചിന്റെയും ദ്രാവിഡിന്റെയും റെക്കോർഡ് തകർത്ത് സഞ്ജു സാംസൺ – സച്ചിൻ ബേബി സഖ്യം

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ – സച്ചിൻ ബേബി കൂട്ടുകെട്ട്. സഞ്ജു സാംസൺ ഡബിൾ സെഞ്ചുറി നേടിയ മത്സരത്തിൽ മൂന്നാം വിക്കറ്റിൽ 338 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. 1999 ൽ ന്യൂസിലാൻഡിനെതിരെ രണ്ടാം വിക്കറ്റിൽ 331 റൺസ് കൂട്ടിച്ചേർത്ത സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെയും രാഹുൽ ദ്രാവിഡിന്റെയും റെക്കോർഡാണ് ഇരുവരും മറികടന്നത്.

മത്സരത്തിൽ സഞ്ജു 129 പന്തിൽ 212 റൺസും സച്ചിൻ ബേബി 135 പന്തിൽ 127 റൺസും നേടി. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വലിയ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് കൂടിയാണിത്. 1994 ൽ സറേ – വോർസെസ്റ്റർഷയർ മത്സരത്തിൽ 309 റൺസ് നേടിയ ടിം കർടിസ് ടോം മൂഡി സഖ്യത്തിന്റെ പേരിലായിരുന്നു ഇതിനുമുൻപ് ഈ റെക്കോർഡ്..