Skip to content

സൗത്താഫ്രിക്ക 275 റൺസിന് പുറത്ത് ; ഇന്ത്യയ്ക്ക് 326 റൺസിന്റെ കൂറ്റൻ ലീഡ്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 326 റൺസിന്റെ കൂറ്റൻ ഒന്നാമിന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 275 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഒമ്പതാം വിക്കറ്റിൽ 109 റൺസ് കൂട്ടിച്ചേർത്ത കേശവ് മഹാരാജ്, ഫിലാൻഡറും ചേർന്നാണ് ഇന്ത്യയുടെ ലീഡ്‌ 326 ലേക്ക് ചുരുക്കിയത്. ഫിലാൻഡർ 44 റൺസും കേശവ് മഹാരാജ് 72 റൺസും നേടി. ഇരുവരെയും കൂടാതെ 64 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ തിളങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ നാല് വിക്കറ്റും ഉമേഷ് യാദവ് മൂന്ന് വിക്കറ്റും മൊഹമ്മദ് ഷാമി രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.