Skip to content

ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി

പുനെ ടെസ്റ്റിന്റെ രണ്ടാം ദിനം 150 റൺസ് പിന്നിട്ട് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . ഇതോടെ നായകനായി സാക്ഷാൽ ബ്രാഡ്മാന്റെ ഏറ്റവും കൂടുതൽ 150+ സ്‌കോർ എന്ന റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി . 24 മത്സരങ്ങളിൽ ഓസ്‌ട്രേലിയയുടെ നായകനായ ബ്രാഡ്മാൻ 8 തവണ 150+ സ്കോർ നേടിയിട്ടുണ്ട് . നായകനായുള്ള 50 ആം മത്സരത്തിൽ നിന്നാണ് കോഹ്ലി ഈ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചത് .

ടെസ്റ്റ് കരിയറിലെ 26 ആം സെഞ്ചുറിയാണ് ഇന്ന് പുനെയിൽ പിറന്നത് . ഇന്റർനാഷണൽ കരിയറിലെ 69 ആം സെഞ്ചുറിയും . ഒപ്പം ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയെന്ന നേട്ടവും കോഹ്ലി സ്വന്തം പേരിൽ കുറിച്ചു, 2426 റൺസ് നേടിയ സുനിൽ ഗവാസ്‌കറിനെയാണ് മറികടന്നത് .