Skip to content

വിജയ് ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ചുറിയുമായി സഞ്ജു സാംസൺ സ്വന്തമാക്കിയത് അപൂർവ്വ നേട്ടം

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ ഡബിൾ സെഞ്ചുറിയുമായി കേരള വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. 125 പന്തിൽ ഡബിൾ സെഞ്ചുറി നേടിയ സഞ്ജു മത്സരത്തിൽ പുറത്താകാതെ 129 പന്തിൽ 21 ഫോറും 10 സിക്സുമടക്കം 212 റൺസ് അടിച്ചുകൂട്ടി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനും ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറും കൂടിയാണ് സഞ്ജു സാംസൺ.

വിജയ് ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായ സഞ്ജു ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡും സ്വന്തമാക്കി..