Skip to content

വീരേന്ദർ സെവാഗിന് ശേഷം ആ നേട്ടം സ്വന്തമാക്കി മായങ്ക് അഗർവാൾ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തുടർച്ചയായ രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ അപൂർവ്വ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ മായങ്ക് അഗർവാൾ. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയ അഗർവാൾ പൂനെയിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം മത്സരത്തിൽ 108 റൺസ് നേടിയാണ് പുറത്തായത്. ഇതോടെ വീരേന്ദർ സെവാഗിന് ശേഷം സൗത്താഫ്രിക്കക്കെതിരെ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ഓപ്പണറെന്ന റെക്കോർഡ് മായങ്ക് അഗർവാൾ സ്വന്തമാക്കി.

ഇരുവരെയും കൂടാതെ മുൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും മൊഹമ്മദ് അസ്റുദീനും സൗത്താഫ്രിക്കയ്ക്കെതിരെ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സെഞ്ചുറി നേടിയിട്ടുണ്ട്.