Skip to content

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഏകദിന നായകനാണ് ധോണി ; മുൻ ഇംഗ്ലണ്ട് നായകൻ

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഏകദിന നായകനെന്ന് ധോണിയെ വിശേഷിപ്പിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോഗൻ . 200 ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ധോണി 2018 ൽ നായക സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു .ഇക്കാലയളവിൽ ധോണിയുടെ കീഴിൽ ഏകദിനത്തിൽ ഇന്ത്യ 110 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 74 മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ട് . നിലവിൽ ഏകദിനത്തിലെ മികച്ച നായകൻ ന്യൂസിലാൻഡിന്റെ കെയ്ൻ വില്യംസണ് ആണെന്നും വോഗൻ പറഞ്ഞു .

‘ എം‌എസ് ധോണി ഇനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നായകനാവില്ല , പക്ഷേ നമ്മുടെ കാലഘട്ടത്തിൽ, ഞാൻ കണ്ട ഏറ്റവും മികച്ച വൈറ്റ്-ബോൾ ക്യാപ്റ്റനാണ് ധോണി… സ്റ്റമ്പിനു പിന്നിൽ നിന്ന് അദ്ദേഹം കൈകാര്യം ചെയ്യുന്ന രീതി , മത്സരം വായിക്കാനുള്ള കഴിവ് , പ്രഷർ കൈകാര്യം ചെയ്യാനുള്ള കഴിവ് ഒപ്പം ബാറ്റിങ്ങിലും മികച്ചതാണ് ‘ അദ്ദേഹം പറഞ്ഞു .

ഒപ്പം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ പ്രശംസിക്കാനും വോഗൻ മറന്നില്ല . ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി തിരക്കിലാണ്, ഉർജ്ജസ്വലനാണ്, മിടുക്കനായ ഒരു ബാറ്റ്സ്മാൻ . അദ്ദേഹത്തിന്റെ നായക ശൈലി എനിക്കിഷ്ടമാണ്, ”വോൺ കൂട്ടിച്ചേർത്തു