Skip to content

ഫ്രീ റൺസ് നൽകി റബഡ ; പരിഹസിച്ച് കോഹ്ലി

വിരാട് കോഹ്‌ലിയും റബഡയും നേർക്കു നേർ വന്നാൽ അത് ആരാധകർക്ക് കാഴ്ച വിരുന്നാണ് . പല തവണ ഇരുവരും കളിക്കളത്തിൽ കൊമ്പുകോർത്തിട്ടുണ്ട് . ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ പൂനെയിൽ വ്യാഴാഴ്ച നടന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിലും വിരാട് കോഹ്‌ലിയും കഗിസോ റബാഡയും വീണ്ടും നേർക്കുനേർ എത്തിയിരുന്നു .

മത്സരത്തിനിടെ കോഹ്ലിയെ പ്രകോപിപ്പിക്കാൻ പലതവണ രബഡ ശ്രമിച്ചിരുന്നുവെങ്കിലും കോഹ്ലി അതിന് പ്രതികരിച്ചിരുന്നില്ല . ഇതിനൊക്കെ മറുപടി എന്നോളം 66 ആം ഓവറിൽ റബഡ ഓവർത്രോ റൺസ് നൽകിയപ്പോൾ കോഹ്ലി പരിഹസിക്കുകയായിരുന്നു .

https://twitter.com/barainishant/status/1182241116009172993?s=19

ഒന്നാം ദിനം അവസാനിച്ചപ്പോൾ 3 വിക്കറ്റ് നഷ്ട്ടത്തിൽ 273 റൺസാണ് . സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത് . നായകൻ വിരാട് കോഹ്‌ലി 63 റൺസുമായി പുറത്താകാതെ നിൽക്കുന്നു . ചേതേശ്വർ പൂജാരയും അർദ്ധ സെഞ്ചുറി നേടി പുറത്തായി . ഇന്ത്യയുടെ 3 വിക്കറ്റും നേടിയത് റബഡയാണ് .