Skip to content

അവനെ നേരിടുന്നത് ഞാൻ ഇഷ്ടപെടില്ലായിരുന്നു ; രവി ശാസ്ത്രി

ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമിയെ കുറിച്ച് വാചാലനായി മുഖ്യ പരിശീലകൻ രവി ശാസ്ത്രി . അവനെ നേരിടുന്നത് താൻ ഇഷ്ടപെടില്ലായിരുന്നുവെന്നാണ് ശാസ്ത്രി അഭിപ്രായപെട്ടത് .വ്യക്തിജീവിതത്തില്‍ പല വിഷയങ്ങളും അലട്ടുമ്ബോഴും ഇത്തരത്തില്‍ അസാമാന്യ പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നത് അഭിനന്ദനാര്‍ഹമാണ്. തുടര്‍ച്ചയായി മികവ് കാട്ടുന്ന ബൗളറാണ് ഷമി അദ്ദേഹം പറഞ്ഞു .

ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലെ ഷമിയുടെ തകർപ്പൻ പ്രകടനം ഇന്ത്യയ്ക്ക് അനായാസ വിജയമാണ് സമ്മാനിച്ചത് . 4 ബൗൾഡിലൂടെ പുറത്താക്കിയ ഷമി 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കി . ഷമിക്ക് റിവേഴ്സ് സ്വിങ്ങിന്റെ രാജവകാൻ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം പാക് താരം ഷൊഹൈബ് അക്തർ പറഞ്ഞിരുന്നു .

അവൻ എല്ലായ്‌പ്പോഴും നിങ്ങളോടൊപ്പമുണ്ട്, വളരെ പ്രഗത്ഭനാണ്, ഇന്നലത്തെ അവസ്ഥയിൽ ലോകത്തിലെ കുറച്ച് ബോളർമാർ മാത്രമാണ് അവനെക്കാൾ മികച്ചവരായിട്ടുള്ളത് . രവി ശാസ്ത്രി കൂട്ടിച്ചേർത്തു .