Skip to content

മത്സരത്തിനിടെ ഞങ്ങളുടെ തന്ത്രങ്ങൾ പിന്തുടരാനുള്ള സ്വാതന്ത്ര്യം വിരാട് കോഹ്‌ലി നൽകിയിരുന്നു ; ഷമി

ഇന്ത്യ – സൗത്ത്‌ ആഫ്രിക്ക സീരീസിലെ ആദ്യ വിജയത്തിന് പിന്നാലെ നായകൻ വിരാട് കോഹ്ലിയെ പ്രശംസിച്ച് പേസ് ബോളർ മുഹമ്മദ് ഷമി . ഓരോ സ്പെല്ലിലും ലെങ്ത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കോഹ്ലി നൽകിയിരുന്നതായി ഷമി പറഞ്ഞു .

രണ്ടാം ഇന്നിങ്സിൽ സൗത്ത് ആഫ്രിക്കയെ ചുരുക്കി കെട്ടാൻ നിർണായക പങ്കുവഹിച്ച താരമാണ് ഷമി . മുൻ താരങ്ങളുടെ വിക്കറ്റ് ഉൾപ്പടെ രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് നേട്ടവും ഷമി നേടിയിരുന്നു .

‘ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോഹ്‌ലി എല്ലായ്‌പ്പോഴും ഞങ്ങളെ ശ്രദ്ധിക്കുകയും മത്സര സമയത്ത് ഞങ്ങളുടെ തന്ത്രം പിന്തുടരാനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്തിരുന്നു . 5 ഓവറോ 7 ഓവറോ അതിൽ കൂടുതലോ പന്തെറിയണോ എന്ന് പറയാനുള്ള സ്വാതന്ത്ര്യം നായകൻ ഞങ്ങൾക്ക് നൽകി .അദ്ദേഹം ഞങ്ങളെ വിശ്വസിക്കുന്നു, ഞങ്ങൾ അദ്ദേഹം വിശ്വസിക്കുന്നു . മത്സരം ശേഷം ഷമി പറഞ്ഞു .