Skip to content

തകർപ്പൻ പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങിൽ വൻ നേട്ടം കൊയ്ത് രോഹിത് ശർമ

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ റാങ്കിങ്ങിൽ വൻ നേട്ടം കൊയ്ത് രോഹിത് ശർമ . ആദ്യ ഇന്നിങ്സിൽ 176 റൺസ് നേടിയതിന് പിന്നാലെ 127 റൺസും രോഹിത് ശർമ്മ നേടിയിരുന്നു . ഐസിസിയുടെ പുതിയ റാങ്കിങ് പ്രകാരം ബാറ്റ്സ്മാന്മാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ 17 ആം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് . ആദ്യ ടെസ്റ്റ് മത്സരത്തിന് മുമ്പ് 53 ആം സ്ഥാനത്തുണ്ടായിരുന്ന രോഹിത് 36 സ്ഥാനങ്ങൾ പിന്നിട്ട് കരിയറിലെ മികച്ച റാങ്കിങ് സ്വന്തമാക്കി .

അതേസമയം ഡബിൾ സെഞ്ചുറി നേടിയ ഓപ്പണർ മായങ്ക് അഗർവാൾ കരിയറിലെ ബെസ്റ്റ് റാങ്കായ 25 ആം സ്ഥാനം നേടി . മികച്ച പ്രകടനം പുറത്തെടുക്കാനകാത്ത നായകൻ വിരാട് കോഹ്ലി 4 പോയിന്റ് നഷ്ടപ്പെട്ട് റാങ്കിങ്ങിൽ 899 പോയിന്റായി മാറി .