Skip to content

സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഷാമിയും ജഡേജയും ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 203 റൺസിന്റെ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 203 റൺസിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ 395 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമിയും നാല് വിക്കറ്റുകൾ വീഴ്ത്തിയ രവീന്ദ്ര ജഡേജയും ചേർന്നാണ് സൗത്താഫ്രിക്കയെ തകർത്തത്.

56 റൺസ് നേടിയ പിഡിറ്റും 49 റൺസ് നേടിയ മുത്തുസ്വാമിയും 39 റൺസ് നേടിയ ഐഡൻ മാർക്രവും മാത്രമേ സൗത്താഫ്രിക്കൻ നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നുള്ളൂ. നേരത്തെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മയുടെയും അർധ സെഞ്ചുറി നേടിയ ചേതേശ്വർ പുജാരയുടെയും മികച്ച സ്കോറിൽ എത്തിയത്.
വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് സ്വന്തമാക്കി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഒക്ടോബർ 10 ന് പുണെയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.