Skip to content

സെഞ്ചുറിയുമായി എൽഗറും ഡീകോക്കും ; ഒന്നാം ടെസ്റ്റിൽ സൗത്താഫ്രിക്ക പൊരുതുന്നു

സൗത്താഫ്രിക്ക ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയായി ഇറങ്ങിയ സൗത്താഫ്രിക്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 385 റൺസ് എടുത്തിട്ടുണ്ട്. 3 റൺ നേടിയ കേശവ് മഹാരാജ്, 12 റൺസ് നേടിയ സെനുരാൻ മുത്തുസ്വാമി എന്നിവരാണ് ക്രീസിലുള്ളത്. 160 റൺസ് നേടിയ ഡീൻ എൽഗാർ, 111 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഡീകോക്ക്, 55 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് എന്നിവരാണ് സൗത്താഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ അഞ്ച് വിക്കറ്റും, രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും നേടി.