Skip to content

സെഞ്ചുറിയോടെ രാഹുൽ ദ്രാവിഡിന്റെ റെക്കോർഡിനോപ്പമെത്തി രോഹിത്

ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറിയുമായി രോഹിത് ശർമ്മ . ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ 154ാം പന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്. ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറിയാണ് വിശാഖപട്ടണത്ത് പിറന്നത് . ഇന്നത്തെ സെഞ്ചുറിയോടെ ഹോം ടെസ്റ്റ് മത്സരങ്ങളിൽ തുടർച്ചയായ ആറാം 50+ സ്കോർ നേടിയിരിക്കുകയാണ് രോഹിത് .

രോഹിതിന്റെ അവസാന 6 ഹോം ടെസ്റ്റ് ഇന്നിംഗ്സ് സ്കോറുകൾ ഇങ്ങനെയാണ് 82, 51*, 102*, 65, 50*, 115* . ഇതോടെ ഹോം ടെസ്റ്റ് മത്സരത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ 50+ സ്‌കോർ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡിൽ ദ്രാവിഡിനോപ്പമെത്തി . 1997 – 98 കാലഘട്ടത്തിലാണ് ദ്രാവിഡ് ഈ നേട്ടം സ്വന്തമാക്കിയത് .