Skip to content

ടെസ്റ്റ് കരിയറിലെ രോഹിതിന്റെ ആദ്യ ഡബിൾ സെഞ്ചുറിക്കായി കാത്തിരിപ്പോടെ ക്രിക്കറ്റ് ലോകം

ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ മത്സരത്തിൽ തന്നെ കസറിയിരിക്കുകയാണ് രോഹിത് . ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് വഴങ്ങില്ലെന്ന് പറഞ്ഞവർക്ക് ബാറ്റിലൂടെയാണ് താരം മറുപടി നൽകിയത് . 154 പന്തില്‍ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. 10 ഫോറും, അഞ്ച് സിക്സുമാണ് രോഹിത് ശര്‍മ്മ നേടിയത്. 115 റൺസുമായി നിലവിൽ പുറത്താകാതെ നിൽക്കുന്നു .ഏകദിനത്തില്‍ ലോക രണ്ടാം നമ്പർ താരമാണെങ്കിലും ആ മികവ് ടെസ്റ്റില്‍ കാണിക്കാന്‍ രോഹിത്തിന് കഴിഞ്ഞിട്ടി്ല്ല.

മഴമൂലം ആദ്യ ദിവസം പെട്ടെന്ന് കളി അവസാനിപ്പിച്ചിരുന്നു . 59.1 ഓവർ മാത്രമാണ് എറിയാൻ സാധിച്ചത് . രണ്ടാം ദിവസം ഇന്ത്യ ബാറ്റിങ്ങിനിറങ്ങുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് രോഹിത്തിന്റെ ആദ്യ ടെസ്റ്റ് ഡബിൾ സെഞ്ചുറിയിലേക്കാണ് . സൗത്ത് ആഫ്രിക്കൻ ബോളർമാരുടെ തന്ത്രങ്ങളെ അതിജീവിക്കാൻ സാധിച്ചാൽ കരിയറിലെ ആദ്യ ടെസ്റ്റ് ഡബിൾ സെഞ്ചുറി ഇന്ന് കാണാം . അതേസമയം മഴ വില്ലനാകാൻ സാധ്യത ഏറെയാണ് .