Skip to content

ചഹാലിനെയും കുൽദീപ് യാദവിനെയും ടി20ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

സ്പിന്നർമാരായ യുസ്വേന്ദ്ര ചഹാലിനെയും കുൽദീപ് യാദവിനെയും ഇന്ത്യൻ ടി20 ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലി. ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിൻഡീസിനും സൗത്താഫ്രിക്കയ്ക്കും എതിരായ ടി20 പരമ്പരകളിൽ നിന്നും ഇരു സ്പിന്നർമാരെയും ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു.

” ഇത് മികച്ച ടീമാണ് പക്ഷേ കുൽദീപിനെയും ചഹാലിനെയും വിരാട് ടീമിൽ തിരിച്ചെടുക്കണം. മറ്റുള്ളവർക്ക് അവസരം നൽകാൻ വേണ്ടി ചഹാലിന് വിശ്രമം അനുവദിച്ചതാണെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഈ ഫോർമാറ്റിൽ അവന്റെ സാന്നിധ്യം ടീമിന് നിർണായകമാണ്. ” ഗാംഗുലി പറഞ്ഞു.

ടി20 ഫോർമാറ്റിൽ രണ്ട് ഇടംകയ്യൻ സ്പിന്നർമാരെ ടീമിന് ആവശ്യമില്ലെന്നും (ജഡേജ, ക്രൂനാൽ പാണ്ഡ്യ) ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഈ വർഷത്തെ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതല്ലെന്ന് മനസ്സിലുണ്ടാകണമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.