Skip to content

ലോകകപ്പ് സെമിയിൽ ധോണി പുറത്തായപ്പോൾ കരച്ചിൽ അടക്കാൻ സാധിച്ചിരുന്നില്ല : ചഹാൽ

ന്യൂസിലന്ഡിനെതിരായ  ലോകകപ്പ് സെമി ഫൈനലിൽ  എം എസ്  ധോണി പുറത്തായപ്പോൾ തനിക്ക് കരച്ചിൽ അടക്കാൻ സാധിച്ചിരുന്നില്ലെന്ന്  ഇന്ത്യൻ താരം  യുസ്വേന്ദ്ര ചഹാൽ. മത്സരത്തിൽ 240  റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 18  റൺസിനാണ് പരാജയപ്പെട്ടത് . 49  ആം ഓവറിൽ റൺ ഔട്ടാവുന്നതിനു മുൻപ് ഏഴാം വിക്കറ്റിൽ 116 റൺസ് രവീന്ദ്ര ജഡേജയ്‌ക്കൊപ്പം എം എസ ധോണി കൂട്ടിച്ചേർത്തിരുന്നു.

” ഇതെന്റെ ആദ്യ ലോകക്കപ്പായിരുന്നു മഹി ഭായ് പുറത്തായി ഞാൻ ബാറ്റിങിനിറങ്ങുമ്പോൾ എനിക്ക് കരച്ചിൽ അടക്കാൻ സാധിച്ചിരുന്നില്ല . സെമിയ്ക്ക് മുൻപ് ഒമ്പത് മത്സരത്തിലും മികച്ച പ്രകടനമാണ് ഞങ്ങൾ കാഴ്ച വെച്ചത് . ” ചഹാൽ പറഞ്ഞു.

ലോകകപ്പിനു ശേഷം ഒരേയൊരു മത്സരത്തിൽ മാത്രമേ ചഹാൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളു. വെസ്റ്റിൻഡീസിനും സൗത്താഫ്രിക്കയ്ക്കും എതിരായ ടി20 പരമ്പരകളിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു .