Skip to content

കോഹ്ലിയുടെ ജോലിഭാരം കുറയ്ക്കാൻ ടി20യിൽ രോഹിതിനെ നായകനാക്കണം ; നിർദ്ദേശവുമായി യുവരാജ് സിംഗ്

നിലവിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കുന്നത് വിരാട് കോഹ്ലിയാണ് . സൗത്ത് ആഫ്രിക്ക , ഇംഗ്ലണ്ട് , ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ പോലെ പരിമിത ഓവറിൽ നിലവിൽ ഇന്ത്യയ്ക്ക് വേറെ നായകനില്ല . അതിനാൽ കോഹ്ലിയുടെ ജോലിഭാരം കുറയ്ക്കുന്നതിനായി ടി20 യിൽ രോഹിത് ശർമയെ നായകണക്കണമെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് .

‘ മുമ്പ് ക്രിക്കറ്റിൽ ടെസ്റ്റും ഏകദിനവും എന്നീ രണ്ട് ഫോർമാറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.അതിനാൽ ആ കാലത്ത് രണ്ട് ഫോര്‍മാറ്റില്‍ ടീമിനെ നയിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ വിരാട് കോലിയുടെ ജോലിഭാരം കുറയ്ക്കാന്‍ ആലോചിക്കുന്നുവെങ്കില്‍ ടി20യില്‍ രോഹിത്തിനെ ക്യാപ്റ്റനാക്കാവുന്നതാണ്. രോഹിത്തിന്റെ ടി20 റെക്കോര്‍ഡും വളരെ മികച്ചതാണ് ‘ യുവരാജ് പറഞ്ഞു .
ക്യാപ്റ്റന്‍സി പങ്ക് വെക്കുകയെന്നത് മോശം കാര്യം അല്ലെന്നും തീരുമാനം തീർത്തും ടീം മാനേജ്മെന്റിതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .