Skip to content

രണ്ട് പന്തിൽ പൂജ്യം ; പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് രോഹിത്

ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ മത്സരത്തിൽ തന്നെ പൂജ്യത്തിൽ മടങ്ങി രോഹിത് ശർമ്മ . ബോർഡ്‌സ് പ്രസിഡന്റ് ഇലവന്റെ നായകനായി സൗത്ത് ആഫ്രിക്കയ്ക്കെതിരായ ത്രിദിന ടെസ്റ്റ് മത്സരത്തിനിറങ്ങിയ രോഹിത് ശർമ്മ രണ്ടാം പന്തിൽ തന്നെ കളം വിടുകയായിരുന്നു . രണ്ടാം ഓവറിൽ വേർനോൻ ഫിലാണ്ടറിന്റെ പന്തിൽ ക്യാച്ച് ആവുകയായിരിന്നു .

സെപ്റ്റംബർ 12 ന് പ്രഖ്യാപിച്ച സൗത്ത്‌ ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ രോഹിതിനെ ഉൾപ്പെടുത്തിയിരുന്നു . രോഹിത് ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നും ചീഫ് സെലക്ടർ വ്യക്തമാക്കിയിരുന്നു . ആദ്യ മത്സരത്തിൽ തന്നെ പൂജ്യത്തിൽ മടങ്ങി ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ് .