Skip to content

ഇന്ത്യയുടെ നാലാമനാവാൻ എനിക്ക് സാധിക്കും ; സുരേഷ് റെയ്‌ന

പരിമിത ഓവറിൽ ബാറ്റിംഗ് ഓർഡറിലെ നാലമനെ കണ്ടെത്താനുള്ള ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തിരച്ചിൽ ഇതുവരെയായും അവസാനിച്ചിട്ടില്ല . അമ്പാട്ടി റായുഡു , ദിനേശ് കാർത്തിക്ക് , കെ.എൽ രാഹുൽ ഇങ്ങനെ പോകുന്നു നാലാം സ്ഥാനത്ത് പരീക്ഷിച്ചവരുടെ ലിസ്റ്റ് . ഏറ്റവും ഒടുവിൽ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത് . എന്നാൽ പന്തും ഇതുവരെയായും നാലാം നമ്പറിൽ തൃപ്തികരമായ പ്രകടനം പുറത്തെടുത്തിട്ടില്ല .

ഈ അവസരത്തിൽ ഇന്ത്യയുടെ നാലമാനായി ഇറങ്ങാൻ തനിക്ക് സാധിക്കുമെന്ന് സുരേഷ് റെയ്‌ന .2018 ൽ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ബാറ്റെന്തിയ റെയ്‌ന ടി20 യിൽ 1,604 റണ്‍സ് നേടിയിട്ടുണ്ട് .
“നാലാം നമ്ബരില്‍ ഇന്ത്യയ്ക്കായി ഇറങ്ങാന്‍ എനിക്ക് സാധിക്കും. ആ നമ്ബരില്‍ മുമ്ബ് ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്, നന്നായി കളിച്ചിട്ടുണ്ട്. വരുന്ന രണ്ട് ടി20 ലോകകപ്പുകളില്‍ ഞാന്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്,” 32കാരനായ റെയ്‌ന ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.