Skip to content

ഫാസ്റ്റ് ബൗളർമാർക്കെതിരെയുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

നെറ്റ്‌സിൽ ഫാസ്റ്റ് ബൗളർമാർക്കെതിരായ നിരന്തരമായ പരിശീലനമാണ് വിദേശ ഫാസ്റ്റ് ബൗളർമാർക്കെതിരായ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണമെന്ന് ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം സംസാരിക്കവെയാണ് ഇക്കാര്യം ധവാൻ തുറന്നുപറഞ്ഞത്.

പരിക്ക് മൂലം ലോകകപ്പിൽ നിന്നും പുറത്തായ ശേഷം വെസ്റ്റിൻഡീസ് പര്യടനത്തിൽ തിരിച്ചെത്തിയിരുന്നെങ്കിലും ഫോം കണ്ടെത്താൻ ധവാന് സാധിച്ചിരുന്നില്ല. അഞ്ച് ഇന്നിങ്സിൽ നിന്നും 36 റൺസ് നേടാൻ മാത്രമേ ധവാന് സാധിച്ചുള്ളു. തുടർന്ന് സൗത്താഫ്രിക്ക എ യ്ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിൽ കളിച്ച ധവാൻ തുടർച്ചയായ രണ്ട് ഫിഫ്റ്റിയോടെ ഫോമിൽ തിരിച്ചെത്തുകയും ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്തു.