Skip to content

അന്താരാഷ്ട്ര ടി20യിൽ ഇനി ഒന്നാമൻ കിങ് കോഹ്ലി ; പിന്നിലാക്കിയത് രോഹിത് ശർമ്മയെ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 97 മത്സരത്തിൽ നിന്നും 32.45 ശരാശരിയിൽ 2434 റൺസ് നേടിയഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് മത്സരത്തോടെ വിരാട് കോഹ്ലി മറികടന്നത്.

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവർ

1. വിരാട് കോഹ്ലി – 2441 റൺസ്
2. രോഹിത് ശർമ്മ – 2434 റൺസ്
3. മാർട്ടിൻ ഗപ്റ്റിൽ – 2283 റൺസ്
4. ഷൊഹൈബ് മാലിക്ക് – 2263 റൺസ്
5. ബ്രണ്ടൻ മക്കല്ലം – 2140 റൺസ് മത്സരത്തിൽ 52 പന്തിൽ നാല് ഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 72 റൺസ് നേടിയ കോഹ്ലിയുടെ മികവിൽ 150 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു.