Skip to content

സമയമെത്തി, പുറത്താക്കുന്നതിന് മുൻപ് ധോണി വിരമിക്കാൻ തയ്യാറാകണം ; സുനിൽ ഗാവസ്‌കർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ധോണിയുടെ സമയം കഴിഞ്ഞുവെന്നും ടീമിൽ നിന്നും പുറത്താക്കുന്നതിന് മുൻപ് സ്വയം ഒഴിഞ്ഞുപോകാൻ ധോണി തയ്യാറാകണമെന്നും മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ലോകകപ്പിന് ശേഷം ധോണി ഇന്ത്യക്കായി കളിക്കാൻ ഇറങ്ങിയിട്ടില്ല. ഇന്ത്യൻ ആർമിക്കൊപ്പം പ്രവർത്തിക്കുന്നതിന് വേണ്ടി വെസ്റ്റിൻഡീസ് പര്യടനത്തിൽ വിട്ടുനിന്ന ധോണിയെ സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും ബിസിസിഐ ഉൾപ്പെടുത്തിയിരുന്നില്ല.

” എം എസ് ധോണിയുടെ മനസ്സിൽ എന്താണെന്ന് ആർക്കും അറിയില്ല. ഇന്ത്യൻ ടീമിലെ അദ്ദേഹത്തിന്റെ ഭാവിയെകുറിച്ച് പറയേണ്ടത് ധോണി തന്നെയാണ്. എന്നാൽ ധോണി 38 ക്കാരനായതിനാൽ തന്നെ ഇന്ത്യ മുന്നോട്ട് ചിന്തിക്കേണ്ടതുണ്ട്. കാരണം അടുത്ത ടി20 ലോകകപ്പ്‌ നടക്കുമ്പോൾ ധോണിക്ക് 39 വയസ്സാകും. ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് എപ്പോഴും വിലപ്പെട്ടതാണ്. അത് ധോണി നേടുന്ന റൺസോ അവൻ നടത്തുന്ന സ്റ്റമ്പിങോ മാത്രമല്ല. ധോണിയുടെ സാന്നിധ്യം ക്യാപ്റ്റന് കൂടി വിലപ്പെട്ടതാണ്. എന്നിരുന്നാലും ധോണിയുടെ സമായമെത്തി എന്ന് ഞാൻ കരുതുന്നു. ഞാൻ ധോണിയുടെ കോടിക്കണക്കിന് ആരാധകരിൽ ഒരാൾ കൂടിയാണ് ഞാൻ. അതുകൊണ്ട് തന്നെ ടീമിൽ നിന്നും പുറത്താക്കുന്നതിന് വിരമിക്കാൻ തയ്യാറാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ” ഗവാസ്കർ പറഞ്ഞു.