Skip to content

മില്ലർ ക്യാച്ചിൽ അന്തംവിട്ട് കോഹ്‌ലിയും ധവാനും

സമകാലീന ക്രിക്കറ്റിലെ മികച്ച ഫീല്ഡർമാരിൽ ഒരാളാണ് സൗത്ത് ആഫ്രിക്കൻ താരം ഡേവിഡ് മില്ലർ . ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ തകർപ്പൻ ക്യാച്ചിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ് മില്ലർ . മൊഹാലിയിൽ നടന്ന മത്സരത്തിൽ 40 റൺസുമായി ക്രീസിൽ ഉണ്ടായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പുറത്താക്കാനായിരുന്നു മില്ലറിന്റെ ഒറ്റകയ്യൻ ക്യാച്ച് .

ശംസിയുടെ പന്തിൽ ബൗണ്ടറിക്കായി ശ്രമിച്ച ധവാനെ ലൈനിന്റെ അരികിൽ നിന്ന് നിമിഷങ്ങൾക്കുള്ളിൽ വായുവിൽ ഉയർന്ന് കൈക്കുള്ളിലാക്കുകയായിരുന്നു . ക്യാച്ച് കണ്ട നായകൻ വിരാട് കൊഹ്‌ലിക്കും ആശ്ചര്യം അടക്കാനായില്ല . മത്സരശേഷം ധവാൻ മില്ലറിന്റെ ക്യാച്ചിനെ അഭിനന്ദിക്കാനും മറന്നില്ല .

https://twitter.com/BrandonPortnoy/status/1174357664928804870?s=19

https://twitter.com/SportsTrend_IND/status/1174358457652105217?s=19