Skip to content

‘ ഏറ്റവും മോശം സെഞ്ചുറിയാണ് സ്മിത്തിന്റേത് ‘ പരിഹാസവുമായി ജോണ്ടി റോഡ്‌സ്

താൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം സെഞ്ചുറിയാണ് സ്മിത്തിന്റേതെന്ന് വിശേഷിപ്പിച്ച് മുൻ സൗത്ത് ആഫ്രിക്കൻ താരം ജോണ്ടി റോഡ്‌സ് . തിരിച്ചു വരവിലെ അവിശ്വസനീയ ഫോമിന് പിന്നാലെ ടെസ്റ്റിൽ നഷ്ട്ടപെട്ട ഒന്നാം റാങ്കും സ്മിത്ത് തിരിച്ചു പിടിച്ചിരുന്നു . പിന്നാലെ വീണ്ടും കോഹ്ലി – സ്മിത്ത് ചർച്ച ക്രിക്കറ്റ് ലോകത്ത് സജീവമായിരിക്കുകയാണ് .

സ്മിത്തിന്റെ ബാറ്റിംഗ് രീതിയെക്കുറിച്ച് സംസാരിച്ച ജോണ്ടി, താൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം സെഞ്ചുറിയാണെന് വിശേഷിപ്പിക്കുകയായിരുന്നു .
കണ്ടിരിക്കാന്‍ കൂടുതല്‍ മനോഹരം വിരാട് കോലിയുടെ ബാറ്റിങ്ങാണെന്നും സ്മിത്തിനേക്കാള്‍ മികച്ച താരം കോലിയാണെന്നും റോഡ്‌സ് പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോഡ്‌സ് നിലപാട് വ്യക്തമാക്കിയത്.
ക്രിക്കറ്റ് കാണുന്ന ഒരു ആരാധകന്‍ ബാറ്റ്സ്മാന്റെ കളി കണ്ട് വൗ… എന്ന് പറയേണ്ടിടത്ത് ഓ…എന്ന് പറയിക്കുന്നതാണ് സ്മിത്തിന്റെ കളിയെന്നും റോഡ്സ് പറഞ്ഞു.