Skip to content

തകർത്താടി വിരാട് കോഹ്ലി ; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിൽ സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ വിജയം. സൗത്താഫ്രിക്ക ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 52 പന്തിൽ പുറത്താകാതെ നാല് ഫോറും മൂന്ന് സിക്സുമടക്കം 72 റൺസ് വിരാട് കോഹ്ലി അടിച്ചുകൂട്ടി. 31 പന്തിൽ 40 റൺസ് നേടിയ ശിഖാർ ധവാൻ മികച്ച പിന്തുണ നൽകി. രോഹിത് 12 ഉം റിഷാബ് പന്ത് നാല് റൺസും നേടി പുറത്തായപ്പോൾ ശ്രേയസ് അയ്യർ 14 പന്തിൽ 16 റൺസ് നേടി പുറത്താകാതെ നിന്നു.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി.