Skip to content

ഫിഫ്റ്റിയുമായി ഡീകോക്ക് ; സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 150 റൺസിന്റെ വിജയലക്ഷ്യം

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്കയ്ക്ക് ഭേദപെട്ട സ്കോർ. 37 പന്തിൽ നിന്നും 52 റൺസ് നേടിയ ക്യാപ്റ്റൻ ക്വിന്റൺ ഡീകോക്ക്, 43 പന്തിൽ 49 റൺസ് നേടിയ ടെമ്പാ ബാവുമാ എന്നിവരുടെ മികവിൽ നിശ്ചിത 20 ഓവറിൽ സൗത്താഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 149 റൺസ് നേടി.
ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചഹാർ നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സെയ്നി, രവീന്ദ്ര ജഡേജ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.