Skip to content

ഇന്ത്യൻ ടി20 ടീമിൽ നിന്നും ചഹാലിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി വിരാട് കോഹ്ലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപ് ടി20 ടീമിൽ നിന്നും സ്പിന്നർമാരായ കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചഹാലിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇരുവർക്കും പകരക്കാരായി വാഷിങ്ടൺ സുന്ദർ, രാഹുൽ ചഹാർ, ക്രൂനാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലും സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്.
ബാറ്റിങിലുള്ള ബലഹീനതയാണ് ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഇന്ത്യയുടെ കൂന്തൽമുനയായ ഇരുതാരങ്ങൾക്കും ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ് മുന്നിൽ കണ്ടാണ് ടീം മാനേജ്‌മെന്റിന്റെ ഈ നിർണായക തീരുമാനം.

” ഐ പി എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ഈ താരങ്ങൾ നടത്തിയത്. ഒരു കോമ്പിനേഷനിൽ മാത്രം ഉറച്ചുനിൽക്കാതെ ടീമെന്ന നിലയിൽ മികച്ച ബാലൻസ് കണ്ടെത്തേണ്ടതുണ്ട്. ലോകത്തിലെ മറ്റു ടീമുകളിലെ ഒമ്പതാം നമ്പറുക്കാരനും പത്താം നമ്പറുക്കാരനും ബാറ്റ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് നമുക്കത് ചെയ്തുകൂടാ ” കോഹ്ലി പറഞ്ഞു.