Skip to content

മൗനം വെടിഞ്ഞ് കോഹ്ലി ; ഗവാസ്കറിന് മറുപടിയുമായി കോഹ്ലി രംഗത്ത്

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് രോഹിത് ശർമയെയും നിന്ന് സ്പിൻ ബോളർ അശ്വിനെയും ഒഴിവാക്കിയതിനെ തുടർന്ന് പ്രമുഖ താരങ്ങൾ ഉൾപ്പടെ നിരവധി ആരാധകരാണ് രംഗത്തെത്തിയത് . വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റിൽ മികച്ച റെക്കോർഡുള്ള അശ്വിനെ ഒഴിവാക്കിയ ഇന്ത്യൻ ടീമിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഗവാസ്‌കരും മുന്നോട്ട് വന്നിരുന്നു .ഇപ്പോഴിതാ മൗനം വെടിഞ്ഞ് വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിക്കുകയാണ് .

ടീം ഇലവനെക്കുറിച്ച് ആളുകള്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകാമെന്നും എന്നാല്‍ ടീമിന്റെ താല്‍പര്യങ്ങള്‍ക്കാണ് എപ്പോഴും മുന്‍തൂക്കം നല്‍കുന്നതെന്നും കോലി മത്സരശേഷം പറഞ്ഞു.ടീം കോംബിനേഷന്‍ സന്തുലിതമാക്കാനാണ് ഹനുമാ വിഹാരിയെ അന്തിമ ഇലവനില്‍ കളിപ്പിച്ചത്. പാര്‍ട്ട് ടൈം സ്പിന്നറായ വിഹാരിയുടെ സാന്നിധ്യം ഓവറുകള്‍ വേഗം എറിഞ്ഞു തീര്‍ക്കാനും ഉപകരിക്കും. ടീം അംഗങ്ങളുമായി ചര്‍ച്ച ചെയ്തശേഷം ഏറ്റവും നല്ലതെന്ന് തോന്നുന്ന തീരുമാനമാണ് എപ്പോഴും എടുക്കാറുള്ളത്. പുറത്തുനിന്നുള്ളവര്‍ക്ക് പല അഭിപ്രായങ്ങളും ഉണ്ടാകും. എന്നാല്‍ ഞങ്ങള്‍ എപ്പോഴും ടീമിന്റെ താല്‍പര്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നത് -കോലി പറഞ്ഞു.