Skip to content

ട്രെന്റ് ബോൾട്ടിന് പുറകെ ടെസ്റ്റിൽ 250 വിക്കറ്റുകൾ പൂർത്തിയാക്കി ടിം സൗത്തീ

സഹതാരം ട്രെന്റ് ബോൾട്ടിന് പുറകെ ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റുകൾ പൂർത്തിയാക്കി ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ടിം സൗത്തീ. ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നയുടെ വിക്കറ്റ് വീഴ്ത്തിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റ് പൂർത്തിയാക്കുന്ന നാലാമത്തെ ന്യൂസിലാൻഡ് ബൗളറെന്ന നേട്ടം സൗത്തീ സ്വന്തമാക്കിയത്. 67 ആം മത്സരത്തിൽ നിന്നാണ് ടിം സൗത്തീ ഈ നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റുകൾ നേടിയ ന്യൂസിലാൻഡ് ബൗളർമാർ

സർ റിച്ചാർഡ് ഹാഡ്ലീ

ഡാനിയേൽ വെട്ടോറി

ട്രെന്റ് ബോൾട്ട്

ടിം സൗത്തീ