Skip to content

ടെസ്റ്റിൽ വിദേശത്ത് കൂടുതൽ വിജയം ; ദാദയെയും മറികടന്ന് കോഹ്ലി

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 318 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയതിന് പിന്നാലെ വിദേശത്ത് ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇന്ത്യൻ നായകനായി കോഹ്ലി മാറി . 12 ആം വിദേശ ജയമാണ് ഇന്നലെ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ വെച്ച് കോഹ്ലി നേടിയത് . 26 വിദേശ ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് കോഹ്ലി തന്റെ 12 ആം വിജയം നേടിയത് .

വിദേശ ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ നായകന്മാർ

12 Kohli (26 Tests)
11 Ganguly (28)
6 Dhoni (30)
5 Dravid (17)

ഇന്ത്യൻ നായകനായി കൂടുതൽ ടെസ്റ്റ് വിജയം

27* Kohli (47)
27 Dhoni (60)
21 Ganguly (49)
14 Azharuddin (47)