Skip to content

‘ എനിക്കൊരു സഹോദരി ഉണ്ടായിരുന്നെകിൽ , അവളെ ബെൻ സ്റ്റോക്‌സിന് കല്യാണം നടത്താൻ ആഗ്രഹിച്ചേനെ ‘ ; സ്റ്റോക്‌സിന് വ്യത്യസ്തമായ അഭിനന്ദനവുമായി ഗ്രീം സ്വാൻ

മൂന്നാം ആഷസ് മത്സരത്തിലെ അവിശ്വസനീയ ചെയ്‌സിങിന് പിന്നാലെ നിരവധി പ്രമുഖ താരങ്ങളാണ് സ്റ്റോക്‌സിനെ പ്രശംസിച്ച് രംഗത്തെത്തിയത് . ടെസ്റ്റ് ചരിത്രത്തിലെ തന്നെ മികച്ച ഇന്നിങ്സുകളിലൊന്നായി സോക്സിന്റെ പ്രകടനം വാഴ്ത്തപ്പെട്ടു . ഇതിനിടെ വ്യത്യസ്ത രീതിയിൽ സ്റ്റോക്‌സിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം ഗ്രീം സ്വാൻ .

” എനിക്ക് സഹോദരിയില്ല , പക്ഷെ എനിക്ക് സഹോദരി ഉണ്ടായിരുന്നെങ്കിൽ ഞാൻ അവളെ ബെൻ സ്റ്റോക്‌സിന് കല്യാണം നടത്താൻ ആഗ്രഹിച്ചേനെ ” താരം ട്വിറ്ററിൽ കുറിച്ചു . ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ട് ആണെന്നും നിങ്ങൾക്ക് വേണന്മെങ്കിൽ അദ്ദേഹത്തെ വിവാഹം കഴിക്കാമെന്നും ചിലർ ഇതിന് രസകരമായി മറുപടി നൽകിയിട്ടുണ്ട്.
ഒരു ഘട്ടത്തിൽ 286-9 എന്ന നിലയിൽ തകർന്ന ശേഷമാണ് പത്താം വിക്കറ്റിൽ ലീച്ചുമായി 76 റൺസ് കൂട്ടിച്ചേർത്ത് സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ ആഷസ് കിരീടം നിലനിർത്താൻ ഓസ്‌ട്രേലിയക്ക് സാധിക്കുമായിരുന്നു . എന്നാൽ 135 റൺസ് നേടി പുറത്താകാതെ നിന്ന ബെൻ സ്റ്റോക്‌സ് കംഗാരുപടയുടെ സ്വപ്നങ്ങൾതകർക്കുകയായിരുന്നു.