Skip to content

‘മികച്ച പിച്ചുകളാണ് ടെസ്റ്റ് ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗം ‘ സച്ചിൻ ടെണ്ടുൽക്കർ

കുട്ടി ക്രിക്കറ്റിന്റെ വരവോടെ ടെസ്റ്റ് ക്രിക്കറ്റിനോടുള്ള ആരാധകരുടെ താല്പര്യം കുറഞ്ഞു വന്നിരിക്കുകയാണ് .ക്രിക്കറ്റിന്റെ യഥാർത്ഥ ഫോർമാറ്റ് എന്ന നിലയിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ വീണ്ടും ജനകീയമാക്കേണ്ടത് അനിവാര്യമാണ് . ടെസ്റ്റ് ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗ്ഗം നിർദ്ദേശിച്ചിരിക്കുകയാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ . പിച്ചുകളാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഹൃദയമെന്നും , മികച്ച പിച്ചുകൾ ഉണ്ടാക്കുന്നത് വഴി ടെസ്റ്റ് ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു .നിർദ്ദേശങ്ങൾ സാധൂകരിക്കാൻ ഉദാഹരണമായി ലോർഡ്സിൽ നടന്ന ആഷസ് ടെസ്റ്റും അദ്ദേഹം ചൂണ്ടിക്കാട്ടി .

‘ ടെസ്റ്റ് മികച്ച പിച്ചിലാണ് കളിക്കുന്നതെങ്കിൽ അത് കണ്ണിന് തന്നെ ഇമ്പമേകും .ആർച്ചർ – സ്മിത്ത് പോരാട്ടം അതിശയിപ്പിക്കുന്നതാണെന്നും ടെസ്റ്റ് ക്രിക്കറ്റിനെ എല്ലാവരും ശ്രദ്ധിക്കാൻ അത് കാരണമായെന്നും . ഫ്ലാറ്റ് ട്രാക്കുകൾ ടെസ്റ്റിന് ഭീഷണിയാണെന്നും ‘ അദ്ദേഹം കൂട്ടിച്ചേർത്തു .