Skip to content

സച്ചിൻ – ഗാംഗുലി സഖ്യത്തെ മറികടന്ന് നായകനും ഉപനായകനും

ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറിന്റെയും സൗരവ് ഗാംഗുകിയുടെയും കൂട്ടുകെട്ട് റെക്കോർഡ് തകർത്ത് കോഹ്ലി – രഹാനെ സഖ്യം . വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ നാലാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്തതോടെയാണ് ഇതിഹാസ സഖ്യത്തിന്റെ റെക്കോർഡ് ഇരുവരും തകർത്തത് . നാലാം വിക്കറ്റിൽ ഏറ്റവും കൂടുതൽ 100 റൺസ് കൂട്ടുകെട്ട് എന്ന റെക്കോർഡാണ് സ്വന്തമാക്കിയത് . ഇതുവരെയായി 8 തവണ 100 റൺസ് പാർട്ണർഷിപ്പ് നാലാം വിക്കറ്റിൽ ഇരുവരും നേടിയിട്ടുണ്ട് .