Skip to content

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിലുള്ള അഭിപ്രായഭിന്നത എങ്ങനെ പരിഹരിക്കും ; പരിശീലകരാവാൻ വന്നവരോട് ചോദിച്ച ചോദ്യങ്ങളിലൊന്ന് പുറത്ത്

കപിൽദേവ് നേതൃത്വം കൊടക്കുന്ന ക്രിക്കറ്റ് ഉപദേശക സമിതിയുമായുള്ള അഭിമുഖത്തിന് ശേഷമാണ് അവസാന 6 പേരിൽ നിന്ന് രവിശാസ്ത്രിയെ പരിശീലകനായി വീണ്ടും തിരഞ്ഞെടുത്തത് .രവി ശാസ്ത്രി , മൈക്ക് ഹെസ്സൺ, ടോം മൂഡി, ലാൽചന്ദ് രാജ്പുത്, റോബിൻ സിങ് എന്നിവരായിരുന്നു അവസാന ആറുപേർ .അഭിമുഖത്തിൽ പരിശീലകരോട് ഉപദേശക സമിതി ചോദിച്ച ചോദ്യങ്ങളിലൊന്ന് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് .
നായകൻ വിരാട് കോലിയും ഉപനായക ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിലുള്ള അഭിപ്രായ ഭിന്നത എങ്ങനെ

പരിഹരിക്കുമെന്നായിരുന്നു ചോദ്യം .
അഭിമുഖത്തിൽ പങ്കെടുത്ത പരിശീലകരിൽ ഒരാൾ തന്നെയാണ് മിഡ് ഡേയോട് ഇക്കാര്യം പറഞ്ഞത്. ‘ഞാൻ ഉപദേശക സമിതിയോട് പറഞ്ഞു. ടീമിൽ അത്തരത്തിൽ ഒരു തർക്കവും ഇപ്പോഴില്ല. വിരാട് കോലി തന്നെ പരസ്യമായി അത് നിഷേധിച്ചതാണ്. അതുകൊണ്ട് ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം നൽകണമെന്ന് എനിക്കറിയില്ല. എങ്കിലും ഞാനായിരുന്നു പരിശീലകൻ എങ്കിൽ ഉടൻ തന്നെ അതിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കുമായിരുന്നു. അത് വളർന്ന് വലുതാകാൻ സമ്മതിക്കില്ലായിരുന്നു. നല്ലൊരു ഡ്രസ്സിങ് റൂം അന്തരീക്ഷം ഉണ്ടാകാൻ ബി.സി.സി.ഐ.യെ കൂടി വിഷയത്തിൽ ഇടപെടുത്തുമായിരുന്നു. അത്തരത്തിൽ ഒരു പ്രശ്നം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഇപ്പോഴത്തെ പരിശീലകൻ ഇടപെട്ടില്ല?’.