Skip to content

വരുന്ന ഏകദിന മത്സരങ്ങളിൽ നാലാമനായി ആ താരം ഇറങ്ങും ; രവിശാസ്ത്രി പറയുന്നു

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബാറ്റിംഗ് പൊസിഷനിലെ നാലാമനെ തേടിയുള്ള ഇന്ത്യൻ ടീമിന്റെ തിരച്ചിൽ . ഇതുവരെയായി നിരവധി താരങ്ങളെയാണ് ഈ സ്ഥാനത്ത് പരീക്ഷിച്ചത് . എന്നാൽ നാലാം നമ്പറിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാൻ ആർക്കുമായിട്ടില്ല . നിലവിൽ യുവ വിക്കറ്റ് – കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെയാണ് ഈ സ്ഥാനത്ത് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത് . പന്തും തുടർച്ചയായി പരാജയപ്പെട്ടിരിക്കുകയാണ് .

വരുന്ന ഏകദിന മത്സരങ്ങളിൽ നാലാമാനായി ശ്രേയസ് അയ്യറിനെ ഇറക്കാനാണ് കോച്ച് രവി ശാസ്ത്രിയുടെ തീരുമാനം . വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനമാണ് അയ്യർ പുറത്തെടുത്തത് . സമ്മർദ്ധ ഘട്ടത്തിലും പതറാതെയാണ് ഇന്ത്യൻ നായകനോടൊപ്പം നിർണായക കൂട്ടുകെട്ട് ഉയർത്തിയത് . 2 ഇന്നിംഗ്‌സിൽ നിന്നായി 136 റൺസാണ് അയ്യറിന്റെ സമ്പാദ്യം.