Skip to content

അഫ്ഗാൻ താരം മുഹമ്മദ് ഷാഹ്സാദിന് ഒരു വർഷത്തേക്ക് ക്രിക്കറ്റിൽ നിന്നും വിലക്ക്

അഫ്ഗാനിസ്താന്റെ വിക്കറ്റ് കീപ്പർ – ബാറ്റ്സ്മാൻ മുഹമ്മദ് ഷാഹ്സാദിന് ഒരു വർഷത്തേക്ക് ക്രിക്കറ്റിൽ നിന്നും വിലക്ക് . ഈ കാലയളവിൽ ഏത് തരത്തിലുള്ള ക്രിക്കറ്റ് മൽസരങ്ങളും കളിക്കാൻ സാധിക്കില്ല . പെരുമാറ്റചട്ട ലംഘനത്തെ തുടർന്നാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരത്തിന് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത് . ക്രിക്കറ്റ് ബോർഡിന്റെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്ത് പോയതാണ് വിലക്കിന് കാരണമായത് . നേരെത്തെ ഷാഹ്സാദുമായുള്ള കരാർ അനിശ്ചിതകാലത്തേക്ക് എസിബി റദ്ദ് ചെയ്തിരുന്നു .