Skip to content

ടെസ്റ്റിൽ സൗത്താഫ്രിക്കയെ ഫാഫ് ഡുപ്ലെസിസ് തന്നെ നയിക്കും

സൗത്താഫ്രിക്കൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ഫാഫ് ഡുപ്ലെസിസ് തന്നെ തുടരുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. നേരത്തെ ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പ്രധാന പരിശീലകൻ ഓട്ടിസ് ഗിബ്സണെ പുറത്താക്കിയതിനെ തുടർന്ന് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഫാഫ് ഡുപ്ലെസിസിനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ഫാഫ് ഡുപ്ലെസിസ് തന്നെ നയിക്കുമെന്നും 2023 ലോകകപ്പ് മുന്നിൽ കണ്ടാകും ലിമിറ്റഡ് ഓവർ ടീമിൽ മാറ്റങ്ങൾ വരുത്തുകയെന്നും ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

” 2023 ലോകകപ്പ് മുന്നിൽ കാണേണ്ടത് അത്യാവശ്യമാണ്. വ്യക്തമായ പദ്ധതികൾ അടുത്ത ലോകകപ്പിൽ ഞങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള സമീപനത്തോടെയാകും ക്യാപ്റ്റനെ നിയമിക്കുക. നാളെ സെലക്ഷൻ മീറ്റിങ് ഉണ്ട് അടുത്ത ദിവസം അക്കാര്യത്തിൽ തീരുമാനമാകും ” ക്രിക്കറ്റ് ബോർഡ് ഡയറക്ടർ കൂട്ടിചേർത്തു.