Skip to content

ഇംഗ്ലണ്ടിന് തിരിച്ചടി ; ലോഡ്‌സ് ടെസ്റ്റിൽ നിന്നും ആൻഡേഴ്സൻ പുറത്ത്


ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിലെ 251 റൺസിന്റെ പരാജയത്തിന് പുറകെ ആതിഥേയരായ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. പരിക്ക് മൂലം പേസ് ബൗളർ ജെയിംസ് ആൻഡേഴ്സന് ലോർഡ്‌സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ കളിക്കാൻ സാധിക്കില്ല. ആദ്യ മത്സരത്തിലാകട്ടെ നാല് ഓവർ മാത്രമാണ് ആൻഡേഴ്സണ് എറിയാൻ സാധിച്ചത്. തുടർന്ന് പരിക്കിനെ തുടർന്ന് രണ്ട് ഇന്നിങ്സിലും പന്തെറിയാൻ ആൻഡേഴ്സണ് സാധിച്ചില്ല. നേരത്തെ ജൂലായിൽ നടന്ന കൗണ്ടി ചാമ്പ്യൻഷിപ്പിലും പരിക്ക് ആൻഡേഴ്സണെ വലച്ചിരുന്നു. ഓഗസ്റ്റ് 14 നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. അതിനുശേഷം പരമ്പരയിൽ മൂന്ന് മത്സരങ്ങൾ കൂടെ നടക്കാനിരിക്കെ പരിക്കിൽ നിന്നും മുക്തനായി ആൻഡേഴ്സണ് തിരിച്ചെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ്.

ജോഫ്രാ ആർച്ചറായിരിക്കും രണ്ടാം ടെസ്റ്റിൽ ആൻഡേഴ്സണ് പകരക്കാരനായി എത്തുക.