Skip to content

മുത്തയ്യ മുരളീധരന്റെ സിനിമയിൽ സച്ചിനും ; റിപ്പോർട്ട്

ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന സിനിമയിൽ സച്ചിനും അഭിനയിക്കുന്നതായി റിപ്പോർട്ടുകൾ . ‘ ‘800’ എന്ന് പേരിട്ടിരിക്കുന്ന സിമിമയിൽ തമിഴ് നടൻ വിജയ് സേതുപതിയാണ് മുത്തയ്യ മുരളീധരനായി എത്തുന്നത് . 2020 ലാണ് ഷൂട്ടിംഗ് ആരംഭിക്കുക . രണ്ട് ഇതിഹാസങ്ങൾ ഒരുമിച്ച നിരവധി അവിസ്മരണീയമായ നിമിഷങ്ങൾ കളിക്കളത്തിൽ നടന്നിട്ടുണ്ട് , അതിനാൽ ഈ സിനിമയിൽ സച്ചിൻ അഭിനയിക്കാൻ സാധ്യതയെറെയാണ്‌ . ടെസ്റ്റ് ക്രിക്കറ്റിൽ മുരളീധരൻ നേടിയ വിക്കറ്റുകളുടെ എണ്ണമാണ് സിനിമയ്ക്ക് പേരായി നൽകിയിരിക്കുന്നത് . മുരളീധരനായി സ്ക്രീനിൽ എത്തുന്നതിൽ താൻ ഏറെ സന്തോഷവാനാണെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു . DAR സ്റ്റുഡിയോ നിർമിക്കുന്ന ചിത്രം അടുത്ത വർഷം അവസാനത്തോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത് .